കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന്; മലപ്പുറത്ത് ലീഗ് നേതൃയോഗം

കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന് ചേരും. രാവിലെ 10.30 ന് ഇന്ദിരാഭവനിലാണ് യോഗം ചേരുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.പൂഞ്ഞാറിൽ ആയൂര്‍വേദ ചികിത്സയിലായതിനാല്‍ കെപിസിസി മുന്‍ അധ്യക്ഷന്മാരായ വി.എം സുധീരനും കെ. സുധാകരനും യോഗത്തില്‍ പങ്കെടുക്കില്ല. അന്‍വറിനെ കാര്യമാക്കാതെ ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിച്ച്, വിജയിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വി.ഡി സതീശന്‍ ക്യാംപ്.എന്നാല്‍ മണ്ഡലത്തില്‍ ഇരുപതിനായിരുത്തനടുത്ത് വോട്ട് പിടിച്ച അന്‍വറിന് മണ്ഡലത്തിലുള്ള സ്വാധീനവും യോഗത്തില്‍ ചര്‍ച്ചാ വിഷയം ആയേക്കാം.അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ മണ്ഡലത്തില്‍ യുഡിഎഫിന് നില മെച്ചപ്പെടുത്താമായിരുന്നുവെന്ന് കെ മുരളീധരനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികരിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നിലിരിക്കെ അന്‍വറിന്റെ യുഡിഎഫ് പ്രവേശന സാധ്യതയും അതിനോട് വി ഡി സതീശന്റേയും അനുകൂലികളുടേയും പ്രതികരണവും നിര്‍ണ്ണായകമാണ്.

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....