കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു

കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത മൂന്നു പേരും മരിച്ചു.പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 6.10ഓടെയാണ് അപകടമുണ്ടായത്. വർഷങ്ങളായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് ഇടിഞ്ഞുവീണത്.17ഓളം പേർ താമസിച്ചിരുന്ന കെട്ടിടമാണ്. രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇടുങ്ങിയ സ്ഥലമായത് രക്ഷാപ്രവർത്തനത്തിന് ഏറെ വെല്ലുവിളിയുയർത്തി.എസ്.ഡി.ആർ.എഫ് സംഘം, അഗ്‌നിരക്ഷാസേന, പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ഇടിഞ്ഞുവീണ കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളും സ്ലാബുകളും മാറ്റി മൂന്നു പേരെയും പുറത്തെടുത്തത്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...