ചങ്ങനാശേരി നഗരസഭ ചെയർപേഴ്‌സണായി സിപിഎം അംഗം കൃഷ്ണകുമാരി രാജശേഖരൻ തിരഞ്ഞെടുക്കപ്പെട്ടു.
കൃഷ്ണകുമാരി രാജശേഖരന് 19 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി ഷൈനി ഷാജിക്ക് 14 വോട്ടും ലഭിച്ചു.
തെരഞ്ഞെടുപ്പിൽ നിന്ന് മൂന്ന് ബിജെപി അംഗങ്ങളും,സ്വതന്ത്ര സ്ഥാനാർത്ഥി ബെന്നി ജോസഫും വിട്ടുനിന്നു
എൽ ഡി എഫ് ലെ ധാരണ പ്രകാരം സ്വതന്ത്ര അംഗം ബീന ജോബി രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
മൂന്ന് തവണ ചങ്ങാനാശേരി നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടെന്ന നേട്ടവും കൃഷ്ണ കുമാരി രാജശേഖരൻ ഇതോടെ സ്വന്തമാക്കി.
സ്വതന്ത്ര അംഗവും രണ്ട് കോൺഗ്രസ് അംഗങ്ങളും കുറുമാറി എൽ ഡി എഫ് നെ പിന്തുണച്ചതോടെ കഴിഞ്ഞ വർഷം യു ഡി എഫ് ന് ഭരണം നഷ്ടമായിരുന്നു.
സ്വതന്ത്ര അംഗമായ ബീന ജോബി എൽ ഡി എഫ് പിന്തുണയിൽ പിന്നീട് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.