കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 15 പേർക്ക് പരിക്ക് പറ്റി. ബസിലുണ്ടായിരുന്ന 15 വയസ്സോളം പ്രായമായ പെൺകുട്ടി മരിച്ചു എന്നും വിവരമുണ്ട്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചു.എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. മറിഞ്ഞ ബസിനടിയിൽ കുടുങ്ങിക്കിടന്നവരെ പുറത്ത് എടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.സ്ഥലത്ത് ഫയർഫോഴ്സും രക്ഷാപ്രവർത്തനം പൂർത്തിയാക്കി. നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്.അപകടത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളു.ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

Leave a Reply

spot_img

Related articles

ഭൂപ്രശ്നത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ സമരം; മുനമ്പം നിവാസികള്‍

ഭൂപ്രശ്നത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനൊരുങ്ങി മുനമ്പം നിവാസികള്‍.പ്രദേശത്ത് സന്ദർശനം നടത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവില്‍ നിന്ന് പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാകാത്തതില്‍ നിരാശയിലാണ് സമരസമിതി. മുനമ്പത്തുകാർക്ക് ഭൂമിയില്‍...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു.നിരവധി പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.പരുക്കേറ്റവരെ ആശുപത്രികളിലേയ്ക്ക്...

മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ച് മക്കളും മരിച്ചു

ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചുമക്കളും മക്കളും മരിച്ചു.ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ...

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു.മുസ്ലീങ്ങൾക്കെതിരായ നീക്കമെന്ന് ചിലർ പ്രചരിപ്പിക്കുന്നുവെന്നും വർഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സർക്കാർ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍...