പൂക്കളമൊരുക്കാൻ കുടുംബശ്രീയുടെ പൂക്കൾ

കോട്ടയം: അത്തപ്പൂക്കളമൊരുക്കാൻ പൂക്കളുമായി കുടുംബശ്രീ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയിലെ വിവിധ ഗ്രാപഞ്ചായത്തുകളിലായി കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ 105 ഏക്കർ സ്ഥലത്തു കൃഷി ചെയ്തു വിളവെടുത്ത ബന്ദി, ജമന്തി പൂക്കളാണു വിപണിയിൽ എത്തിക്കുന്നത്. കുടുംബശ്രീ സി.ഡി. എസുകളുടെ മേൽനോട്ടത്തിൽ നടത്തിയ പൂക്കൃഷിക്ക് കൃഷിവകുപ്പ്, വി. എഫ്.പി.സി.കെ  എന്നിവയുടെ സാങ്കേതിക സഹായവും കുടുംബശ്രീ മിഷന്റെ സാമ്പത്തിക സഹായവും ലഭ്യമാക്കിയിട്ടുണ്ട്.ജില്ലയിലെ വിവിധ  സ്ഥലങ്ങളിൽ നടക്കുന്ന ഓണാഘോഷങ്ങൾക്ക് വിദ്യാഭാസ സ്ഥാപനങ്ങൾ, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം മിതമായ നിരക്കിൽ പൂക്കൾ എത്തിച്ചു നൽകും. ഇതിനായി അതതു പഞ്ചായത്തുകളിലെ കുടുംബശ്രീ ഓഫീസുമായോ ഫീൽഡ്തലത്തിൽ പ്രവർത്തിക്കുന്ന അഗ്രി റിസോഴ്സ് പേഴ്സൺമാരെയോ ബന്ധപ്പെടാം. 

Leave a Reply

spot_img

Related articles

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം: മലയാളി യാത്രക്കാരൻ കസ്റ്റഡിയിൽ

മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യാത്രക്കാരൻ പോലീസ് കസ്റ്റഡിയിൽ. നെടുമ്പാശ്ശേരി സ്വദേശി ജംഷീർ ആണ്...

നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി; അവിശ്വാസ പ്രമേയം പാസായി

പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്.6-നെതിരെ...

മൂന്ന് ജില്ലകളികൾ റെഡ് അലേർട്ട്

അതിതീവ്ര മഴ സാധ്യതയെത്തുടർന്നു പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 6, വ്യാഴം) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറിൽ...

ആഗസ്റ്റ് 15 മുതല്‍ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുകയാണന്ന് രമേശ് ചെന്നിത്തല

ആഗസ്റ്റ് 15 മുതല്‍കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുകയാണന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.My police station എന്ന പുതിയ പദ്ധതിയിലൂടെ...