കുമാരനല്ലൂർ ഊരുചുറ്റി വള്ളംകളി ആരംഭിച്ചു

കുമാരനല്ലൂർ ഊരുചുറ്റി വള്ളംകളി ആരംഭിച്ചു.ദേവീചൈതന്യം സിംഹ വാഹനത്തിൽ ആവാഹിച്ച് രാവിലെ എട്ടിന് ക്ഷേത്രനടയിൽനിന്ന് വാദ്യമേളത്തിൻറെയും മുത്തു കുടകളുടെയും ശംഖനാദത്തി ൻ്റെയും കരവഞ്ചിയുടെയും അകമ്പടിയോടെ ആറാട്ടുകടവായ പുത്തൻകടവിലെത്തി. സിംഹവാഹനവുമായി യാത്രതിരിച്ച പള്ളിയോടം മീനച്ചിലാറിന്റെയും കൈവഴികളുടെയും മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വഴികളിലൂടെ യാത്ര ആരംഭിച്ചു.

ഭക്ത‌ർ സമർപ്പിക്കുന്ന പറ വഴിപാട് സ്വീകരിച്ച് വൈകീട്ട് ആറിനു കുമാരനല്ലൂരിലെ ആറാട്ടുകടവിലെത്തും. കരവഞ്ചിയോടെ ക്ഷേത്രസന്നിധിയിലെത്തി സിംഹവാഹനം തിരികെ സമർപ്പിക്കുന്നതോടെ ജലോവത്സവം സമാപിക്കും.

കുമാരനല്ലൂർ ഭഗവതി പ്രജകളുടെ ക്ഷേമം അന്വേഷിച്ച് ആണ്ടിലൊരിക്കൽ ഊരുചുറ്റാനിറങ്ങുമെന്ന വിശ്വാസമാണ് വള്ളംകളിക്ക് പിന്നിൽ.കുമാരനല്ലൂർ ദേശവഴികളിലെ കുമാരനല്ലൂർ, കുമാരനല്ലൂർ നടുഭാഗം, കുമാരനല്ലൂർ കിഴക്കുംഭാഗം, നട്ടാശേരി കിഴക്കുഭാഗം, ഗാന്ധിനഗർ എൻ.എസ്.എസ്. കരയോഗങ്ങൾ ചേർന്നാണ് ജലോത്സവം നടത്തുന്നത്. കുമാരനല്ലൂർ കരയോഗമാണ് ജലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...