കുവൈറ്റ് ദുരന്തം, 24 മലയാളികൾ മരിച്ചതായി നോർക്ക

കുവൈറ്റിലെ മംഗഫിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക സിഇഒ അജിത്ത് കോളശ്ശേരി അറിയിച്ചു.

പരിക്കേറ്റ 7 പേരുടെ നില ഗുരുതരമാണ്.

ആരോഗ്യ നില മെച്ചപ്പെട്ട കുറച്ച് പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും അധികൃതർ അറിയിച്ചു.

മരിച്ചവരുടെ മൃതദ്ദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ക്രമീകരണം നടന്ന് വരുകയാണ്.

ഇതിനായി വിദേശ മന്ത്രാലയം, ഇന്ത്യൻ എംബസി എന്നിവയുടെ ഏകോപനത്തിലാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

വിസ, പാസ്പോർട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകൾ നോർക്ക വഴിയാണ്
നടത്തുന്നത്.

നോർക്കയുടെ ഹെൽപ്പ് ഡെസ്കും ഇതിനായി പ്രവർത്തിക്കുന്നതായും സിഇഒ അറിയിച്ചു.

Leave a Reply

spot_img

Related articles

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് ട്രംപ്

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ...

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍.അടുത്ത ഘട്ട ചർച്ചകള്‍ക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദില്‍ എത്തും എന്നാണ് യുഎസ് പ്രസിഡൻറ് ഡോണള്‍ഡ്...

ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ.ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് തുറക്കുന്നതെന്നും വെടിനിർത്തല്‍ കാലാവധി അവസാനിക്കുംവരെ തുറന്നുകിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ...

‘ഒരു കൂട്ടം നിഷ്ഠൂരര്‍ ലോകത്തെ നശിപ്പിക്കുന്നു’, യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമര്‍ശിച്ച്‌ മാര്‍പാപ്പ

പശ്ചിമേഷ്യൻ സംഘർഷത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ വാക്പോരിന് പിന്നാലെ യുദ്ധങ്ങള്‍ക്ക് പണം ഒഴിക്കുന്ന നേതാക്കളം വിമർശിച്ച്‌ ലിയോ പതിന്നാലാമൻ മാർപാപ്പ. ഒരു...