കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കും

കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഈ മാസം അവസാനം രാജിവയ്ക്കും. ഹേമലത പ്രേം സാഗർ ആണ് അടുത്ത പ്രസിഡണ്ട്. ഇടതുമുന്നണിയിലെ ധാരണ പ്രകാരമാണ് സ്ഥാനം കൈമാറുന്നത്.

കഴിഞ്ഞവർഷം ജനുവരി 28നാണ് സിപിഎമ്മിന് ബിന്ദു പ്രസിഡണ്ട് ആയി ചുമതല ഏറ്റത് കേരള കോൺഗ്രസില ജോസ് പുത്തൻകാലയാണ് വൈസ് പ്രസിഡണ്ട്. കഴിഞ്ഞ ഫെബ്രുവരി 15നാണ് ജോസ് സ്ഥാനമേറ്റത് ജില്ലാ പഞ്ചായത്തിന്റെ ഇത്തവണത്തെ കാലാവധി തീരം വരെ വൈസ് പ്രസിഡണ്ട് സ്ഥാനം കേരള കോൺഗ്രസ് തന്നെയാണ്. ജോസ് പുത്തൻകാലയെ മാറ്റി പകരം കേരള കോൺഗ്രസ് നിന്ന് മറ്റൊരാളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല.

പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഹേമലത പ്രേം സാഗർ സിപിഐയുടെ കഴങ്ങ ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയാണ്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കേരള മഹിളാസംഘം ജില്ലാ സെക്രട്ടറിയുമാണ്. 22 ജില്ലാ പഞ്ചായത്ത് എൽഡിഎഫിന് 14 യുഡിഎഫിന് ബിജെപിക്ക് ഒരു വീതമാണ് അംഗങ്ങൾ ഉള്ളത്.

Leave a Reply

spot_img

Related articles

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് .തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ചേലക്കര ഉപതെരഞ്ഞെടുപ്പില്‍...

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷം

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷമാകുന്നു.കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ...

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം .ആഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് സെക്രട്ടറിയേറ്റ് തലത്തിൽ അടക്കം അഴിച്ചുപണി പാർട്ടി ആലോചിക്കുന്നത്....

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....