മുസ്‌ലിംകൾക്ക് പൂർണ്ണസംവരണം : പരാമർശത്തിൽ വിശദീകരണവുമായി ലാലു

പട്ന : മുസ്‌ലിംകൾക്കു ‘പൂർണ സംവരണം’ നൽകണമെന്ന പരാമർശത്തിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് വിശദീകരണം നൽകി.

മതത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല, സാമൂഹിക അടിസ്ഥാനത്തിലുള്ള സംവരണമാണ് താൻ ഉദ്ദേശിച്ചതെന്നു ലാലു വ്യക്തമാക്കി.

സംവരണം നിർത്തലാക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും ലാലു ആരോപിച്ചു.

മുസ്‌ലിംകൾക്കു ‘പൂർണ സംവരണം’ നൽകണമെന്ന ലാലുവിന്റെ പരാമർശം വിവാദമായിരുന്നു.

പിന്നാക്ക, പട്ടിക വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് മുസ്‌ലിംകൾക്കു നൽകാനാണു ലാലു ലക്ഷ്യമിടുന്നതെന്നു മോദി പ്രതികരിച്ചു.

ലാലുവിന്റെ വോട്ടുബാങ്ക് പ്രീണന നീക്കം അനുവദിക്കില്ലെന്നും മോദി പറഞ്ഞു.

ലാലുവിന്റെ പരാമർശം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും മണ്ഡൽ കമ്മിഷൻ ശുപാർശകൾക്കും വിരുദ്ധമാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ കുറ്റപ്പെടുത്തി. 

Leave a Reply

spot_img

Related articles

റെയിൽപ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിർമിക്കുന്നു

റെയിൽപ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിർമിക്കുന്നു.പോത്തന്നൂർ മുതൽ മംഗളൂരു വരെ 530 കിലോമീറ്ററിലാണ് ആദ്യഘട്ടത്തിൽ വേലി സ്ഥാപിക്കുന്നത്.ഇതിനായി 320 കോടി രൂപ അനുവദിച്ചു. തീവണ്ടിവേഗം മണിക്കൂറിൽ...

ശശി തരൂർ അധ്യക്ഷനായ വിദേശകാര്യ പാർലമെൻ്ററി സമിതി യോഗം ഇന്ന്

ശശി തരൂർ അധ്യക്ഷനായ വിദേശകാര്യ പാർലമെൻ്ററി സമിതി ഇന്ന് യോഗം ചേരും.വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നിലവിലെ സ്ഥിതിഗതി യോഗത്തിൽ വിശദീകരിക്കും. ഓപ്പറേഷൻ സിന്ദൂർ,...

വിരമിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇനി അധ്യാപനത്തിലേക്ക്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇനി അധ്യാപനത്തിലേക്ക്. ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസർ ആയിട്ടാണ് അദ്ദേഹം...

സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് മാറ്റി

കേന്ദ്രസർക്കാർ തൊഴിലാളി വിരുദ്ധനയങ്ങൾ നടത്തുകയാണെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ മേയ് 20-ന് നടത്താൻ നിശ്ചയിച്ച പണിമുടക്ക് ജൂലായ് ഒൻപതിലേക്കു മാറ്റി. രാജ്യത്തെ നിലവിലെ...