അടുത്ത മാസം 15 ന് വിത നടത്തുവാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയ വടക്കേ മൂലേപ്പാടത്ത് മടവീണു. ഇന്ന് ഉച്ചക്ക് ശേഷമാണ് മുട്ടു തോട്ടിൽ മട വീണത്. വിതക്കായി നിലം ഒരുക്കി കള കിളിർപ്പിച്ച് കളനാശിനി തളിച്ചു കൊണ്ടിരിക്കുമ്പോഴാണ് മടവീഴ്ച ഉണ്ടായത്. പുറത്തെ ജലനിരപ്പ് വളരെ ഉയർന്ന് നിന്നിരുന്നതിനാൽ മടയിലൂടെ വലിയ ശക്തിയിലായിരുന്നു പാടത്തേക്ക് ജലപ്രവാഹം.