ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്‌മിഷൻ 

2024-25 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്‌ഡഡ് / ഐഎച്ച്ആർഡി / കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിൻ്റെ സ്‌പോട്ട് അഡ്‌മിഷൻ  ആഗസ്റ്റ് 29, 30 തീയതികളിലായി അതതു സ്ഥാപനങ്ങളിൽ  നടത്തും. അപേക്ഷകർ www.polyadmission.org/let എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. സ്‌പോട്ട് അഡ്‌മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ ഓപ്ഷനുകൾ നൽകാവുന്നതാണ്.  നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org/let എന്ന വെബ്‌സൈറ്റിലെ വേക്കൻസി പൊസിഷൻ എന്ന ലിങ്ക് വഴി മനസ്സിലാക്കാവുന്നതാണ്. നിലവിലെ  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അത് പരിശോധിച്ച് ഒഴിവുകൾ ലഭ്യമായ പോളിടെക്‌നിക് കോളേജിൽ ഹാജരാകുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

spot_img

Related articles

6 വയസ്സ് കാരി കുഴഞ്ഞുവീണ് മരിച്ചു

പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു....

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ. സിവിൽ സപ്ലൈസ് പുറത്തുവിട്ട കണക്കാണിത്.ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിൽ...

വൈക്കം ക്ഷേത്രത്തിൽ വടക്കുപുറത്തു പാട്ട് നാളെ മുതൽ

വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്തുപാട്ട് നാളെ ആരംഭിക്കും.ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് 1400 ചതുരശ്രയടി വലുപ്പത്തിൽ കെട്ടിയ നെടുംപുരയിൽ 12 ദിവസം...

റൺഫോർ ഓട്ടിസം, വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു

ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റൺ ഫോർ ഓട്ടിസം വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി...