കൂരോപ്പട പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടം, നറുക്കെടുപ്പിലൂടെ കോൺഗ്രസിൻ്റെ അമ്പിളി മാത്യൂ പ്രസിഡന്റ്

കൂരോപ്പട പഞ്ചായത്തിൽ അട്ടിമറി നീക്കം, എൽഡിഎഫിന് ഭരണം നഷ്ടം, നറുക്കെടുപ്പിലൂടെ കോൺഗ്രസിൻ്റെ അമ്പിളി മാത്യൂ പ്രസിഡന്റ്.

കോട്ടയത്തെ കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 17-ാം വാർഡ് അംഗം അമ്പിളി മാത്യൂ തെരഞ്ഞെടുക്കപ്പെട്ടു.

നറുക്കെടുപ്പിലൂടെയാണ് അമ്പിളി മാത്യുവിന്റെ വിജയം.

അമ്പിളിക്ക് ഏഴ് വോട്ടുകളും, എൽഡി ഫിലെ ദീപ്തി ദിലീപിന് ഏഴ് വോട്ടുകളും ലഭിച്ചു.

ബി.ഡി.ജെ.എസ് അംഗം ആശാ ബിനു അമ്പിളി മാത്യൂവിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് വോട്ടുകൾ തുല്യമായത്.

ബി.ജെ.പിയുടെ മൂന്ന് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

17 വാർഡുകളുള്ള കൂരോപ്പട പഞ്ചായത്തിൽ എൽഡിഎഫ് -7
യു ഡി എഫ് – 6
ബി ജെ പി – 3
ബിഡിജെഎസ് – 1
എന്നിങ്ങനെയാണ് കക്ഷി നില.

സി.പി.എം ലെ ഷീലാ ചെറിയാൻ രാജി വച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

വോട്ടെടുപ്പിൽ ബിഡിജെഎസ് പ്രതിനിധി ആശാ ബിനു പിന്തുണച്ചതോടെയാണ് 7-7 എന്ന കക്ഷി നില വന്നതോടെ നറുക്കെടുപ്പ് വേണ്ടി വന്നത്..

പഞ്ചായത്തിലെ മുൻ യുഡിഎഫിൻ്റെ ഭരണകാലത്ത്
അമ്പിളി മാത്യു പ്രസിഡൻ്റായിരുന്നിട്ടുണ്ട്.

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....