എല്‍ഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തും; എ എൻ ഷംസീർ

എല്‍ഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സ്പീക്കർ എ എൻ ഷംസീർ .എല്‍ഡിഎഫിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു.മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിലും അദ്ദേഹം പ്രതികരിച്ചു. മന്ത്രിക്ക് പരിക്ക് പറ്റിയിരുന്നു. മന്ത്രി അവശയായിരുന്നു. ആയുധം ഉപയോഗിച്ചുെവന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭാംഗം അവശയായി പ്ലാറ്റ്ഫോമില്‍ ഇരിക്കുമ്പോള്‍ വന്ദേഭാരതില്‍ കയറി പോകാൻ തനിക്ക് കഴിയുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു. അതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്പീക്കറായി സേവനമനുഷ്ഠിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മൂന്നരവർഷത്തിലേറെ സ്പീക്കറായിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും സഹകരിച്ചു. നിയമപരിഷ്കാരങ്ങള്‍ നടപ്പാക്കി. സാമാജികർ സഭയെ ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് ഇനി വരാൻ പോകുന്നവരോട് പറയാനുള്ളത്. സ്പീക്കറായി ഇരുന്നപ്പോള്‍ ഏറെ അഭിമാനമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...