ലൈബ്രേറിയൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഒഴിവുകൾ

ഇടുക്കി പൈനാവിലെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ലൈബ്രേറിയൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികകളിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാകും നിയമനം. ലൈബ്രറി സയൻസിൽ ബിരുദമുള്ളവർക്ക് ലൈബ്രേറിയൻ തസ്തികയിലേക്ക് അപേക്ഷിക്കാം.കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. വാക്ക് ഇൻ ഇന്റർവ്യൂ ജൂൺ 14 വെള്ളിയാഴ്ച രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കും.

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച എ .എൻ .എം /കേരളം നേഴ്സ് ആൻഡ് മിഡ് വൈഫറി കൗൺസിൽ അംഗീകരിച്ച ഹെൽത്ത് വർക്കേഴ്സ് സർട്ടിഫിക്കറ്റും നഴ്സിംഗ് കൌൺസിൽ രെജിസ്ട്രേഷനും /ജി .എൻ .എം /ബി .എസ് .സി നഴ്സിംഗ് ഇവയിൽ ഏതെങ്ങിലും യോഗ്യത ഉള്ളവരും പട്ടിക വർഗ വിഭാഗത്തിൽ പെട്ടവരുമായിരിക്കണം .പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതായിരിക്കും. വാക്ക് ഇൻ ഇന്റർവ്യൂ ജൂൺ 14 വെള്ളിയാഴ്ച രാവിലെ 12ന് സ്‌കൂൾ ഓഫീസിൽ നടക്കും.

താല്പര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, സർട്ടിഫിക്കറ്റ് ,പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് , പകർപ്പുകൾ എന്നിവ സഹിതം എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 6282930750,9446016907

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...