സിനിമ മേഖലയിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

സിനിമ മേഖലയിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍.സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളില്‍ അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കാമെന്ന ധാരണ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. ജനറല്‍ ബോഡി യോഗം ചേരാതെ അതില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നാണ് അമ്മ അംഗങ്ങള്‍ അതിന് മറുപടി നല്‍കിയതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

സിനിമ താരങ്ങളുടെ പ്രതിഫലത്തിനൊപ്പം സിനിമയിലെ അമിത നികുതി ഭാരവും ചര്‍ച്ച ചെയ്തിരുന്നു. അന്നത്തെ യോഗത്തില്‍ ആന്റണി പെരുമ്ബാവൂര്‍ പങ്കെടുത്തിരുന്നില്ല. ആ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനം ഉണ്ടെന്നത് അറിഞ്ഞിരുന്നില്ല. ആന്റണി പെരുമ്ബാവൂരും ജി സുരേഷ് കുമാറും തമ്മില്‍ ഒരു മേശക്ക് ഇരുപുറവുമിരുന്ന ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല.

നാളെ സിനിമ സമരം വന്നാല്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നയാളായിരിക്കും ആന്റണി പെരുമ്ബാവൂര്‍. ആന്റണി പെരുമ്ബാവൂരുമായി സംസാരിച്ചിരുന്നു. ജനുവരിയിലെ സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് സുരേഷ് കുമാര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ല. സമരത്തിനൊപ്പം അല്ല താന്‍. സമരം ജൂണ്‍ മുതലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടയില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

കൊച്ചി കൊക്കെയ്ൻ കേസ്: നടൻ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ

ലഹരി മരുന്ന് കേസില്‍ നടൻ ഷൈൻ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. എറണാകുളം അഡിഷണല്‍ സെഷൻസ് കോടതിയാണ് ഷൈൻ ഉള്‍‌പ്പടെയുള്ള മുഴുവൻ പ്രതികളെയും...

സത്യൻ അന്തിക്കാട്, മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ ആരംഭിച്ചു

പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്ന സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി...

ഏനുകൂടി വയനാട്ടിൽ

ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ്‌കുന്നുമ്മൽ നിർമിച്ച് നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന "ഏനുകൂടി" എന്ന സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു.പ്രമോദ് വെളിയനാട്, തീർത്ഥ...

സത്യജിത് ഗോൾഡൻ ആർക്ക് ഫിലിം അവാർഡിനായി എൻട്രികൾ ക്ഷണിക്കുന്നു

2024-ലെ മലയാള ചലച്ചിത്രങ്ങൾക്കുള്ള സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡിന് സത്യ ജിത് റേ ഫിലിം സൊസൈറ്റി എൻട്രികൾ സ്വീകരിക്കുന്നു.കഥാചിത്രം, പരിസ്ഥിതി ചിത്രം,...