എൽ.എൽ.ബി  പരീക്ഷ: അഡ്മിറ്റ് കാർഡ് ലഭ്യമാക്കി

സംയോജിത പഞ്ചവത്സര എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ജൂൺ ഒന്നിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.  യോഗ്യരായ അപേക്ഷകർക്ക് ‘അഡ്മിറ്റ് കാർഡ്’ Candidate Portal ൽ ലഭ്യമാക്കിയിട്ടുണ്ട്.  ശക്തമായ മഴയും കാറ്റും നിലനിൽക്കുന്ന പ്രതികൂല കാലാവസ്ഥയായതിനാൽ വിദ്യാർത്ഥികൾക്ക് യാത്രാ തടസ്സം നേരിടാൻ സാധ്യതയുണ്ട്.  ഇത് മുൻകൂട്ടി കണ്ടുകൊണ്ട് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലേക്കുള്ള യാത്ര ക്രമീകരിക്കണം. സംയോജിത പഞ്ചവത്സര എൽ.എൽ.ബി പരീക്ഷ രാവിലെ 10ന് ആരംഭിക്കും.  രണ്ട് മണിക്കൂർ മുമ്പ് വിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ത്രിവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിയ്ക്കും.  ഉച്ചയ്ക്ക് 1 മണിയ്ക്ക് റിപ്പോർട്ട് ചെയ്യണം. ഫോൺ: 0471-2525300, 2332120, 2338487.

Leave a Reply

spot_img

Related articles

ദമ്പതികൾ ജീവനൊടുക്കി

ദമ്പതികൾ ജീവനൊടുക്കി. കാസര്‍കോട് പൊയ്‌നാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. മുന്‍പ് ഇവരുടെ മകന്‍ ബേക്കലില്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍...

ചാലയിലെ വി എസ് ഹോട്ടലിൽ ഗ്യാസ് കുറ്റികൾ മോഷണം പോയി

തിരുവനന്തപുരം ചാലയിലെ വി എസ് ഹോട്ടലിൽ ഗ്യാസ് കുറ്റികൾ മോഷണം പോയി.പുലർച്ച രണ്ട് മണിയോടെയാണ് ഗ്യാസ് നിറയെ ഉള്ള കുറ്റി മോഷണം പോയത്. പകുതി...

കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണന്ന് കാട്ടി കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണന്ന് കാട്ടി കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.സീറ്റ് വിഭജനത്തിന് അതൃപ്തി പുകയുന്നതിനിടെ ആണീ പോസ്റ്റ്. ഇന്ന് സ്ഥാനാർത്ഥി നിർണയ...

ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്യും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപട്ടിക ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.നേരത്തെ സ്ഥാനാർത്ഥികളെ തീരുമാനിക്കാതിരുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ചുള്ള ചർച്ചകള്‍ ഇന്ന് ഉണ്ടായേക്കും....