പതിനാറ് ഓവറിനുള്ളില്‍ പൂട്ടിക്കെട്ടി; വനിത ടി20 പരമ്പരയില്‍ ഇന്ത്യയെ 9 വിക്കറ്റിന് തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്

അന്താരാഷ്ട്ര വനിത ട്വന്റി ട്വന്റി പരമ്പരയില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ ജയം. 15.4 ഓവറില്‍ മത്സരം തീര്‍പ്പാക്കിയ വിന്‍ഡീസ് ഒമ്പത് വിക്കറ്റിനാണ് വിജയിച്ചു കയറിയത്. ഇതോടെ പരമ്പരയില്‍ ഓരോ ജയം വീതം ഇരുടീമുകളും സ്വന്തമാക്കി. നവി മുംബൈ ഡിവൈ പാട്ടീല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസിനെ 47 പന്തില്‍ നിന്ന് പുറത്താവാതെ 85 റണ്‍സ് എടുത്ത ഹെയ്ലി മാത്യൂസ് ആണ് വിജയത്തിലേക്ക് ആനയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ റണ്‍ബലത്തില്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് എടുത്തത്. 41 പന്തില്‍ നിന്ന് 62 റണ്‍സാണ് സ്മൃതി മന്ദാന കണ്ടെത്തിയിരുന്നത്.തുടക്കത്തില്‍ ഓപ്പണര്‍മാരായ ക്വിയന ജോസഫും ഹെയ്‌ലിയും ചേര്‍ന്ന് മികച്ച തുടക്കം വെസ്റ്റ് ഇന്‍ഡീസിന് നല്‍കിയിരുന്നു. 22 പന്തില്‍ നിന്ന് 38 റണ്‍സാണ് ക്വിയന ജോസഫ് എടുത്തത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഏഴാം ഓവറില്‍ ഈ കൂട്ടുകെട്ട് സൈമ താക്കൂര്‍ പൊളിച്ചു. ജോസഫിനെ സൈമ താക്കൂര്‍ പുറത്താക്കി. രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജോസഫിന്റെ ഇന്നിംഗ്സ്. പിന്നീട് വിന്‍ഡീസിന് വിക്കറ്റുകളൊന്നും നഷ്ടമായില്ല. ഷെമെയ്ന്‍ കാംപെല്ലിനെ കൂട്ടുപിടിച്ച് ഹെയ്ലി വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. 17 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ഹെയ്ലിയുടെ ഇന്നിംഗ്സ്. നാല് ഫോറുകള്‍ ഉള്‍പ്പെടെ 26 പന്തില്‍ നിന്ന് 29 റണ്‍സാണ് ഷെമെയ്ന്‍ നേടിയത്.

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...