പ്ലൈവുഡ് കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം

ഈരാറ്റുപേട്ടയിൽ പ്ലൈവുഡ് കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം.വലിയ കാവുംപുറത്തെ പ്ലൈവുഡ് ഫാക്ടറിയിൽ നിന്നും പ്ലൈവുഡ് കയറ്റി വന്ന ലോറിയാണ് അഞ്ഞൂറ്റിമംഗലത്ത് അപകടത്തിൽ പെട്ടത്. രാത്രി ഒന്നരയോട് കൂടി 30 ടൺോളം പ്ലൈവുഡുമായി എത്തിയ ലോറിയുടെ ബ്രേക്ക് പോയതാണ് അപകടകാരണം. റോഡരികിലെ നിരവധി ഇലക്ട്രിക്ക് പോസ്റ്റുകൾ തകർത്ത് റോഡ്സൈഡിലെ കുഴിയിലേക്ക് പതിക്കുകയായിരുന്നു.ചെങ്കുത്തായ ഇറക്കത്തിൽ സൈഡിൽ നിരവധി വീടുകൾ ഉണ്ടങ്കിലും വീടുകളിലേക്ക് പതിക്കാതിരുന്നത് വൻ അപകടം ഒഴിവാക്കി. അപകടത്തിനു ശേഷം എത്തിയ പോലീസും ഫയർ ഫോർസും നാട്ടുകാരും ചേർന്ന് പരിക്കേറ്റ ഡ്രൈവറെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു.

Leave a Reply

spot_img

Related articles

123-ാമത് കുമരകം വള്ളംകളി പ്രവർത്തനോദ്ഘാടനം 14-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും

123-ാമത് കുമരകം വള്ളംകളി പ്രവർത്തനോദ്ഘാടനം 14-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.ശ്രീനാരായണ ഗുരു ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്കായി കുമരകം സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി ശ്രീനാരായണ...

സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്

സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്.സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ നിന്നും നേതൃമാറ്റ ആവശ്യം വെട്ടിമാറ്റുകയായിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും...

വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ്

മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി.വീണയുടെ കാര്യത്തിൽ...

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. പോകേണ്ട വകുപ്പിൽ നിന്ന് ശുപാർശ ഇല്ലാതെ മാധ്യമപ്രവർത്തകരെ ഇനി കയറ്റിവിടില്ല. അതോടൊപ്പം സമര ഗേറ്റും അടച്ചു. ഇടയ്ക്ക് കുറച്ച്...