കെഎസ്ആർടിസി ബസിടിച്ച് ലോട്ടറിത്തൊഴിലാളി മരിച്ചു

കെഎസ്ആർടിസി ബസിടിച്ച് ലോട്ടറിത്തൊഴിലാളി മരിച്ചു. കോ ട്ടയം-കുമളി റോഡിൽ വെള്ളൂർ ഡയറ്റിന് സമീപം വ്യാഴാഴ്ച രാത്രി 8.30-നായിരുന്നു അപകടം. മീനടം തണ്ടാനിക്കൽ, കടുപ്പിൽ ടി. വി. വർഗീസ്(കുഞ്ഞ്-59) ആണ് മരിച്ചത്. ലോട്ടറി വിൽപനയ്ക്കുശേഷം മീനടത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നിലൂടെവന്ന ബസ് ഇടിക്കുകയായിരുന്നു.ഭാര്യ: ഏലിയാമ്മ വർഗീസ്. മകൾ: ജിൻസി. പാമ്പാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

spot_img

Related articles

അഭിഭാഷകയെ മര്‍ദിച്ച കേസ്: അഡ്വ. ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍

വഞ്ചിയൂര്‍ കോടതിയിലെ യുവ അഭിഭാഷക ജെ വി ശ്യാമിലിയെ മര്‍ദ്ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തു. ബെയ്‌ലിന്റെ ജാമ്യാപേക്ഷ കോടതി...

കെ സുധാകരൻ്റെ വാദം തള്ളി എഐസിസി

മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ വാദം തള്ളി എഐസിസി.പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന് സുധാകരൻ്റെ വാദം ഹൈക്കമാൻഡ് തള്ളി. മാറ്റം സംബന്ധിച്ച് രണ്ട് തവണ...

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

വയനാട് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ടു പേരാണ് അറസ്റ്റിലായത്.900...

സ്മാര്‍ട്ട് റോഡുകൾ ഉൾപ്പെടെ 62 റോഡുകൾ മുഖ്യമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും

തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകൾ ഉൾപ്പെടെ 62 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിനു സമര്‍പ്പിക്കും.സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തലസ്ഥാനത്ത 12 റോഡിന്റെ...