കാലങ്ങളായി അധമമായ അധികാരം നിലനിൽക്കുന്ന മേഖലയാണ് സിനിമ മേഖലയെന്ന് മന്ത്രി ആർ ബിന്ദു.
രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണമെന്നും
സർക്കാരിന് സ്ത്രീകളുടെ കാര്യത്തിലുള്ളത് പോസിറ്റീവ് നിലപാടാണെന്നും
മന്ത്രി പറഞ്ഞു.
ചലച്ചിത്ര നടികൾക്ക് ആദ്യകാലം മുതൽ നേരിടേണ്ടി വരുന്നത് ദുരനുഭവങ്ങൾ.
ഈ മേഖലയിൽ ലിംഗപരമായ അസമത്വങ്ങളെ ചോദ്യം ചെയ്താണ് ഡബ്ല്യുസിസി വന്നത്.
അവരുടെ അഭിപ്രായങ്ങളെ സ്ത്രീ പക്ഷ സർക്കാർ സ്വീകരിച്ചുവെന്നും
ജസ്റ്റിസ് ഹേമ കമ്മറ്റി മുന്നോട്ട് വച്ച എല്ലാ നിർദേശങ്ങളും സർക്കാർ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.