കർണാടക സ്വദേശി അല്‍ത്താഫ് ഈ വർഷത്തെ ഓണം ബംബർ ലോട്ടറി 25 കോടിയുടെ ഭാഗ്യവാൻ. ഇന്ന് രാവിലെയാണ് അൽത്താഫാണ് ഭാഗ്യവാൻ എന്ന് കണ്ടെത്തിയത്.
സ്വന്തമായി വീടില്ലാത്ത അല്‍ത്താഫ് വാടക വീട്ടിലാണ് കഴിയുന്നത്. നിലവിൽ മെക്കാനിക്കായി ജോലി ചെയ്ത് വരുന്നു. 15 കൊല്ലമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നുണ്ട്.
സ്വന്തമായി ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രമെന്ന് അല്‍ത്താഫ് പറഞ്ഞു. കർണാടക സ്വദേശിയായ നാഗരാജ് എന്ന ലോട്ടറി ഏജൻ്റിൻ്റെ വയനാട്ടിലെ ലോട്ടറിക്കടയില്‍ നിന്നാണ് അല്‍ത്താഫ് ലോട്ടറിയെടുത്തത്.കര്‍ണാടക പാണ്ഡ്യപുര സ്വദേശിയാണ് അല്‍ത്താഫ്. മെക്കാനിക്കായ അല്‍ത്താഫ് എടുത്ത TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.