ആകർഷകമായ വാഗ്ദാനം നൽകി വിദ്യാത്ഥിയെ കമ്പളിപ്പിച്ചു; ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

തൃപ്തികരം അല്ലെങ്കിൽ പണം തിരികെ നൽകും എന്ന് ആകർഷകമായ വാഗ്ദാനം നൽകി വിദ്യാത്ഥിയെ കമ്പളിപ്പിച്ച ബൈജുസ് ലേണിംഗ് ആപ്പ് 51,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.എറണാകുളം സ്വദേശിയും എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവുമായ സ്റ്റാലിൻ എൻ ഗോമസ്, ബൈജൂസ് ലേണിംഗ് ആപ്പിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.എതിർകക്ഷി നൽകിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് പതിനാറായിരം രൂപ നൽകി മകനു വേണ്ടി ലേണിങ് ആപ്പിൽ ചേർന്നത്. മൂന്ന് ട്രയൽ ക്ലാസുകളിൽ വിദ്യാർഥി തൃപ്തനായില്ലെങ്കിൽ മുഴുവൻ തുകയും തിരിച്ചു നൽകും എന്നായിരുന്നു എതിർകക്ഷിയുടെ വാഗ്ദാനം.

പരാതിക്കാരന് ചുരുങ്ങിയ സമയം നൽകി ബൈജുസ് ട്രെയൽ ക്ലാസ് തീരുമാനിച്ചതിനാൽ വിദ്യാർത്ഥികൾക്ക് അതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. സേവനം തൃപ്തികരമല്ലെങ്കിൽ പണം തിരിച്ചു നൽകാൻ തയ്യാറാണെന്ന് എതിർകക്ഷി പരാതിക്കാരന് ഉറപ്പു നൽകിയിരുന്നു. ഈ ഉറപ്പ് പാലിക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ പല പ്രാവശ്യം നേരിട്ടും ഫോൺ മുഖാന്തരവും എതിർകക്ഷിയെ സമീപിച്ചുവെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല.തുടർന്നാണ് നഷ്ടപരിഹാരവും കോടതി ചെലവും ഫീസായി അടച്ച 16,000/- രൂപയും തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

വാഗ്ദാനം ചെയ്ത പോലെ വിദ്യാർഥിയിൽ നിന്നും വാങ്ങിയ തുക തിരിച്ചു നൽകാതിരിക്കുന്നത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് അഭിപ്രായപ്പെട്ട ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി. എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച്, ഫീസായി നൽകിയ 16,000 രൂപയും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവ് 45 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്ന് എതിർകക്ഷിക്ക് ഉത്തരവ് നൽകി.പരാതിക്കാരന് വേണ്ടി അഡ്വ. മിഷേൽ എം ദാസൻ കോടതിയിൽ ഹാജരായി.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...