വന്ദേമാതര വിവാദത്തില്‍ വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി എം.വി.ഗോവിന്ദൻ

വന്ദേമാതര വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.മുഖ്യമന്ത്രി ആർഎസ്‌എസിന് പൂർണമായും കീഴടങ്ങിയെന്നും വന്ദേമാതരം മുഴുവൻ ആലപിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് സർക്കാരിന്റെ നിർദേശപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു.വന്ദേമാതരമോ ദേശീയഗാനമോ മുഴുവൻ ആലപിച്ചില്ലെങ്കില്‍ മൂന്ന് വർഷം തടവ് ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവിരുദ്ധമാണ്. ആലാപനത്തിനിടെ മനഃപൂർവം തടസമുണ്ടാക്കിയാല്‍ മാത്രമാണ് നിയമനടപടിക്ക് വ്യവസ്ഥയുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തുതന്നെ വന്ദേമാതരത്തിന്റെ ആദ്യ വരികള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു. ആ നിലപാടില്‍നിന്ന് മുഖ്യമന്ത്രി വ്യതിചലിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. വന്ദേമാതരം പൂർണമായി ആലപിക്കാത്തവർക്ക് ജയില്‍ശിക്ഷയുണ്ടാകുമെന്ന തരത്തിലുള്ള പ്രസ്താവന നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര നിർദേശം നടപ്പാക്കുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയ്തതെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും ഗോവിന്ദൻ വിമർശിച്ചു. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന സർക്കാരിന്റെ നയം നടപ്പാക്കേണ്ടത് ചീഫ് സെക്രട്ടറിയുടെ ചുമതലയാണോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയെ സർക്കുലർ അയയ്ക്കുന്ന പോസ്റ്റ് ഓഫീസ് ആക്കി മാറ്റുകയാണോയെന്നും ഗോവിന്ദൻ പരിഹസിച്ചു.പിഎംഎവൈ അർബൻ പദ്ധതിയില്‍ കേന്ദ്ര സർക്കാരിന്റെ മുദ്ര ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ അനുമതി നല്‍കിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കം: പൊലീസിന്റെ മുന്നറിയിപ്പ് സർക്കാർ അവഗണിച്ചതായി റിപ്പോർട്ട്

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സ്പോൺസർമാരുടെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ടുള്ള പൊലീസിന്റെ മുന്നറിയിപ്പ് സർക്കാർ അവഗണിക്കുകയായിരുന്നു....

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.അന്വേഷണത്തിലെ പുരോഗതി അറിയിക്കാൻ...

സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം

കേരളത്തിലെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ ഇന്നുമുതൽ അടിമുടി മാറ്റം വരാൻ പോകുകയാണ്.സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർ ഏറ്റെടുക്കും.പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമേ...

കേന്ദ്ര സർക്കാരിനെതിരായ ഡല്‍ഹി സമരത്തിന് സിപിഐ ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി

കേന്ദ്ര സർക്കാരിനെതിരായ ഡല്‍ഹി സമരത്തിന് സിപിഐ ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി .ഇന്ത്യൻ റെയില്‍വേയുടേതാണ് നടപടി.ഇതോടെ സിപിഐ നല്കിയ അഡ്വാൻസ് തുക 10...