കേന്ദ്ര സർക്കാരിനെതിരായ ഡല്‍ഹി സമരത്തിന് സിപിഐ ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി .ഇന്ത്യൻ റെയില്‍വേയുടേതാണ് നടപടി.ഇതോടെ സിപിഐ നല്കിയ അഡ്വാൻസ് തുക 10 ലക്ഷം രൂപ റെയില്‍വേ തിരികെ നല്കി.സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനാണ് സിപിഐ 10 ലക്ഷം രൂപ നല്കി ട്രെയിൻ ബുക്ക് ചെയ്തത്. 18 കോച്ചുള്ള ട്രെയിന്‍ മൊത്തമായി വാടകയ്ക്കെടുത്ത് ഡൽഹിക്ക് പോകാനായിരുന്നു സിപിഐ തീരുമാനം.

