സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി

സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി.ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്. സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണം. തുടര്‍ന്ന് പതാക ഉയര്‍ത്തണമെന്നുമാണ് നിര്‍ദേശം. ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പാലിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സര്‍ക്കുലര്‍ മദ്രാസ് ഹൈക്കോടതി എല്ലാ കീഴ്‌കോടതികള്‍ക്കും നല്‍കി. ഔദ്യോഗിക ചടങ്ങുകളില്‍ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നയം. ഹൈക്കോടതിയുടെ സര്‍ക്കുലര്‍ തമിഴ്നാട് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണ്.

Leave a Reply

spot_img

Related articles

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍ .പ്രതികള്‍ക്ക് ആയുധം എത്തിച്ചു നല്‍കിയ രണ്ട് യുവതികള്‍ ഉള്‍പ്പെടെയാണ്...

ദസറ ആഘോഷങ്ങള്‍ക്കിടെ ദില്ലിയില്‍ രാഹുല്‍ ഗാന്ധി, സിജെപി നേതാക്കള്‍ തുടങ്ങിയവരുടെ കോലങ്ങള്‍ കത്തിച്ച്‌ പ്രതിഷേധം

ദസറ ആഘോഷങ്ങള്‍ക്കിടെ ദില്ലിയില്‍ രാഹുല്‍ ഗാന്ധി, സിജെപി നേതാക്കള്‍ തുടങ്ങിയവരുടെ കോലങ്ങള്‍ കത്തിച്ച്‌ പ്രതിഷേധം.തങ്ങള്‍ 'ലാല്‍ ഹിറ്റ് ജനതാ പാര്‍ട്ടി' അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു...

സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും

സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും.കഴിഞ്ഞ ദിവസം സെൻട്രൽ പാർക്കിലേക്ക് നടന്ന തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകവേ കസ്‌റ്റഡിയിലായ സിജെപി നേതാവ്...

എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുതിർന്ന ബിജെപി നേതാവും രാജ്യത്തിന്റെ മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിയെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 98കാരനായ അദ്ദേഹത്തെ...