​ഗുരുവായൂരപ്പന് ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി നൽകി മഹീന്ദ്ര

ഗുരുവായൂരപ്പന് ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി നൽകി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ​ഗ്രൂപ്പ്. ട്രയോ പ്ലസ് ഓട്ടോയാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. കിഴക്കേ നടയിൽ വാഹനപൂജയ്‌ക്ക് ശേഷമായിരുന്നു സമർപ്പണ ചടങ്ങ്. നേരത്തെ ഥാർ ക്ഷേത്രത്തിലേക്ക് വഴിപാടായി മഹീന്ദ്രസമർപ്പിച്ചിരുന്നു. ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ മഹീന്ദ്ര ആൻ്റ് മഹീന്ദ്ര ഡെപ്യൂട്ടി ജനറൽ മാനേജർ സുബോധ്, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി നാഷണൽ ഹെഡ് ഹിമാംശു അഗർവാൾ എന്നിവരിൽ നിന്ന് വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. താക്കോലും വാഹനരേഖകളും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയന് കൈമാറി

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...