ശബരിമലയിൽ വൻ വികസന പദ്ധതി; തിരുപ്പതി മാതൃകയിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കും: മുഖ്യമന്ത്രി

ശബരിമലയെ തിരുപ്പതി മാതൃകയിൽ ആധുനിക തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വൻ വികസന പദ്ധതിയുമായി സർക്കാർ. ഈ സീസണിലെ തീർത്ഥാടനം പൂർത്തിയായാലുടൻ പദ്ധതിയുടെ നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.അടുത്ത തീർത്ഥാടന സീസണിന് മുമ്പ് പദ്ധതിയുടെ വലിയൊരു ഭാഗം യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.ശബരിമലയിലും തീർത്ഥാടന പാതകളിലും ദീർഘകാലാടിസ്ഥാനത്തിലുള്ള സൗകര്യങ്ങൾ വികസിപ്പിക്കും. തീർത്ഥാടകർക്ക് യാതൊരു പ്രയാസവുമില്ലാതെ ദർശനം നടത്താൻ കഴിയുന്ന വിധത്തിൽ ആധുനികവും പ്രൊഫഷണലുമായ സംവിധാനങ്ങളാണ് ഒരുക്കുക. ഇതോടെ തീർത്ഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ശബരിമല ദർശനത്തോടൊപ്പം കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ കൂടി സന്ദർശിക്കാൻ തീർത്ഥാടകരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ബന്ധിപ്പിച്ച തീർത്ഥാടന ടൂറിസം പദ്ധതിയും പരിഗണനയിലുണ്ട്. ഇതിലൂടെ സംസ്ഥാനത്തെ തീർത്ഥാടന ടൂറിസം കൂടുതൽ വിപുലപ്പെടുത്തുകയാണ് ലക്ഷ്യം.കൊച്ചി വിമാനത്താവളത്തിൽ ശബരിമല തീർത്ഥാടകർക്കായി സജ്ജീകരിച്ച പ്രത്യേക ഇടത്താവളം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 3000 ചതുരശ്ര അടി വിസ്തീർണമുള്ള കേന്ദ്രത്തിൽ 80 ശതമാനവും ശീതീകരിച്ച ഹാളാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും എത്തുന്ന അയ്യപ്പഭക്തർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിമാനത്താവളത്തിൽ നിന്നുള്ള കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

spot_img

Related articles

പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ കേരളത്തിൽ പ്രത്യേക പരിശോധനാ കിറ്റുകൾ; മൂന്ന് സർക്കാർ ലാബുകളിൽ പരിശോധന ഈയാഴ്ച തുടങ്ങും

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക പരിശോധനാ കിറ്റുകൾ കേരളത്തിലെത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നാണ് സംസ്ഥാന...

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ്.ബി രാജു രാജിവെച്ചു

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ്.ബി രാജു രാജിവെച്ചു. സിപിഎം നിർദേശത്തേ തുടർന്നാണ് രാജിയെന്നാണ് സൂചന. പകരം വി. പൊന്നുക്കുട്ടൻ പ്രസിഡൻ്റാകും....

മാന്നാനം ബൈബിൾ കൺവെൻഷൻ നാളെ തുടങ്ങും; ഒരുക്കങ്ങൾ പൂർത്തിയായി

മാന്നാനം സെന്റ് ജോസഫ് ആശ്രമം പള്ളിയിൽ കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സി.എം.ഐ. നയിക്കുന്ന ബൈബിൾ കൺവെൻഷൻ നാളെ...

സിപിഎം വ്യക്തി കേന്ദ്രീകൃതം; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ പാർട്ടി വിട്ടു

സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി വിട്ടു. പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഇല്ലാതായെന്നും പിണറായിസം...