തിരുവാർപ്പ് സെൻ്റ് മേരീസ് ചാപ്പലിൽ വൻ മോഷണം

കിളിരൂർ സെൻ്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയുടെ തിരുവാർപ്പിലുള്ള സെൻ്റ് മേരീസ് ചാപ്പലിൽ മോഷണം.കാസ, പീലാസ, നിലവിളക്ക് തുടങ്ങിയവ മോഷണം പോയി. പ്രഭാതമണി അടിക്കാൻ ട്രസ്റ്റി ഇന്നു രാവിലെ 6 ന് ചാപ്പലിൽ എത്തിയപ്പോഴാണു മോഷണം നടന്നതായി അറിഞ്ഞത്. അൾത്താരയിലെ വസ്തുക്കൾ നശിപ്പിക്കുകയും ജനാലകൾക്കും കതകിനും കേടുപാടുകൾ വരുത്തി.അൻപതിനായിരം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടതായി ഇടവക വികാരി ഫാ.തോമസ് ചേക്കോന്തയിൽ, കൈക്കാരന്മാരായ ജിജോ ചന്ദ്രവിരുത്തിൽ, സാലിച്ചൻ തുമ്പേക്കളം, കൊച്ചുമോൻ പന്തിരുപറചിറ എന്നിവർ അറിയിച്ചു. കുമരകം സ്റ്റേഷനിൽ പരാതിപ്പെട്ട നിന്നെ തുടർന്നു പൊലീസ് സംഭവസ്ഥലത്ത് എത്തുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു വരുന്നു. ഉച്ചയോടെ ഫോറൻസിക് വിഭാഗം വിദഗ്ധരും സ്ഥലത്ത് എത്തും

Leave a Reply

spot_img

Related articles

കൊടകരകുഴൽപ്പണ കേസ്; ‘പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയല്ല’; പൊലീസ് കണ്ടെത്തൽ തള്ളി ഇഡി

കൊടകര കുഴൽപ്പണ കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം എത്തിച്ചത് ബിജെപിക്ക് അല്ലെന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ പോലീസിന്റെ...

പൊലീസ് സ്‌റ്റേഷനില്‍ ഭര്‍ത്താവിനെ മര്‍ദിച്ച് ബോക്‌സിങ് താരം; ദൃശ്യങ്ങൾ പുറത്ത്

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവ് സ്വീറ്റി ബുറ ഭര്‍ത്താവ് ദീപക് നിവാസ് ഹൂഡയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് സ്‌റ്റേഷനില്‍വെച്ച് ദീപക് ഹൂഡയെ...

‘കളക്ഷന്‍ പുറത്തുവിടുന്നതില്‍ അലോസരപ്പെട്ടിട്ട് കാര്യമില്ല’; കുഞ്ചാക്കോ ബോബനെതിരെ ഫിയോക്

സിനിമകളുടെ കളക്ഷൻ വിവാദത്തിൽ കുഞ്ചാക്കോ ബോബനെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. കുഞ്ചാക്കോ ബോബന് ഏത് കണക്കിലാണ് വ്യക്തത വേണ്ടതെന്ന് ഫിയോക് ചോദിച്ചു. സിനിമകളുടെ...

രാഹുൽ മാങ്കൂട്ടത്തിന് വെർബൽ ഡയെറിയ ആണെന്ന് മന്ത്രി ആർ ബിന്ദു; പരാമർശം പിൻവലിക്കണമെന്ന് വി ഡി സതീശൻ

നിയമസഭയിൽ വ്യക്തിപരമായ ആക്ഷേപങ്ങളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയും രാഹുൽ മാങ്കുട്ടത്തിൽ എം എൽ എയും. രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസംഗം വെർബൽ ഡയെറിയ ആണെന്ന് മന്ത്രി...