സോണി ടി വിയിലെ സൂപ്പര്‍ സ്റ്റാര്‍ സിംഗർ 3 വിജയിയായി മലയാളി ബാലൻ

ബോളിവുഡ് ഗായകരേയും താരങ്ങളേയും വരെ അമ്പരിപ്പിച്ച് ഒടുവില്‍ സോണി ടി വിയിലെ സൂപ്പര്‍ സ്റ്റാര്‍ സിംഗർ 3 വിജയിയായി മലയാളി ബാലൻ കൊച്ചീക്കാരൻ കൊച്ചു മിടുക്കന്‍ ആവിർഭവ്.

പ്രായത്തില്‍ ഒരുപാട് മുതിര്‍ന്നവരെ തോല്‍പ്പിച്ചാണ് അവിര്‍ഭവ് ഈ സീസണിന്റെ വിജയി ആയത്. അവിര്‍ഭവിനൊപ്പം അഥര്‍വ് ബക്ഷി എന്ന മിടുക്കനും ഒന്നാം സ്ഥാനം പങ്കിട്ടു.

മലയാളം റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ കിട്ടാത്ത സ്വീകാര്യതയാണ് ഹിന്ദി റിയാലിറ്റി ഷോയില്‍ ഈ കൊച്ചു മിടുക്കന് ലഭിച്ചത്.

ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ള കുട്ടികള്‍ മാറ്റുരയ്ക്കുന്ന ഷോയാണ് സൂപ്പര്‍ സ്റ്റാര്‍ സിംഗർ.

ഏറ്റവും മികച്ച ഗായകരാണ് ഈ റിയാലിറ്റി ഷോയിലേക്ക് സെലക്‌ട് ആവുന്നത് പോലും. ഈ മികച്ച കുട്ടി ഗായകരില്‍ നിന്നാണ് ഏറ്റവും ചെറിയ കുട്ടിയായ അവിര്‍ഭവ് ഒന്നാം സ്ഥാനത്ത് എത്തുന്നത്.

റിയാലിറ്റി ഷോയുടെ ആദ്യ ദിവസം ഒരു കസേരയുമായി വന്ന് അതില്‍ കയറി നിന്നായിരുന്നു അവിര്‍ഭവ് പാട്ടു പാടിയത്. അന്നു തന്നെ പ്രേക്ഷകരുടെ മനം കവരാന്‍ ഈ കൊച്ചു മിടുക്കനായി.

മലയാളികളേക്കാളും കൂടുതല്‍ ആരാധകരെയും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ പരിപാടിയിലൂടെ അവിര്‍ഭവിന് കഴിഞ്ഞു.

കോഴിക്കോട്ടുകാരി ദേവന ശ്രീയയും നിരവധി ആരാധകരെ സൃഷ്ടിച്ചാണ് സൂപ്പര്‍ സ്റ്റാര്‍ സിംഗർ ഫിനാലെ വേദി വിട്ടത്. സ്വരമാധുര്യം കൊണ്ടും വോയിസ് കണ്‍ട്രോളിങിലൂടെയുമാണ് നേഹാ കാക്കര്‍ ദേവി എന്ന് വിളിപ്പേരിട്ട ദേവനശ്രിയ ബോളിവുഡിന്റെ മനസ് കീഴടക്കിയത്.

ദേവനശ്രീയയുടെ ആലാപന ശൈലിയില്‍ ലതാ മങ്കേഷ്‌ക്കറെന്നാണ് പലരും വിശേഷിപ്പിച്ചത്.

Leave a Reply

spot_img

Related articles

അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച...

കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം : ഡോ. ആർ ബിന്ദു

കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ...

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...