മലയാളി വിദ്യാര്‍ഥി ബെംഗളൂരുവില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശി ലക്ഷ്മി മിത്രയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സൊലദേവനഹള്ളിയിലെ ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ടിലെ ബിബിഎ വിദ്യാര്‍ഥിയായിരുന്നു ലക്ഷ്മി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നാലാം നിലയില്‍ നിന്ന് ചാടിയാണ് ലക്ഷ്മി ജീവനൊടുക്കിയത്. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.