ഉത്തർപ്രദേശില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം ഉള്‍പ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.പ്രദേശ്, ജില്ലാ, സിറ്റി, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. കോണ്‍ഗ്രസിന്‍റെ സംസ്ഥാന ഘടകം പുനഃസംഘടിപ്പിക്കാനും പാർട്ടിയെ താഴെത്തട്ടു മുതല്‍ ശക്തിപ്പെടുത്താനുമാണ് പുതിയ നീക്കം. ഈ ഉപതെരഞ്ഞെടുപ്പുകളില്‍ സ്വന്തം സ്ഥാനാർഥികളെ നിർത്താതെ ഇന്ത്യാ സഖ്യം സ്ഥാനാർഥികളെ പിന്തുണയ്ക്കുകയായിരുന്നു കോണ്‍ഗ്രസ്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് പിരിച്ചുവിടല്‍ എന്നാണ് സൂചന. 403 നിയമസഭാ സീറ്റുകളുള്ള ഉത്തർപ്രദേശില്‍ അധികാരം പിടിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.