നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം; രണ്ടു പേര്‍ക്ക് പരുക്ക്

തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിര്‍ (23) ആണ് മരിച്ചത്. പരുക്കേറ്റ ഒരാളെ വയനാട്ടിലെ ആശുപത്രിയിലും മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഗൂഡല്ലൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴിയിലെ നീഡില്‍ പോയ്ന്റിലാണ് സംഭവം ഉണ്ടായത്. പെരുന്നാളുമായി ബന്ധപ്പെട്ട അവധി ദിനം ആഘോഷിക്കാനാണ് കുറ്റ്യാടി സ്വദേശികളായ സംഘം ഇവിടെ എത്തിയത്. മൂന്ന് പേരെ കന്നല്‍ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് സാബിര്‍ കുഴഞ്ഞ് വീണു

Leave a Reply

spot_img

Related articles

കോഴിക്കോട് മയക്കുമരുന്ന് കാരിയര്‍ ആകാന്‍ നിര്‍ബന്ധിച്ച് മര്‍ദിച്ചെന്ന് യുവതിയുടെ പരാതി; യുവാവിനെതിരെ കേസ്

കോഴിക്കോട് മയക്കുമരുന്ന് കാരിയര്‍ ആകാന്‍ നിര്‍ബന്ധിച്ച് മര്‍ദിച്ചെന്ന് യുവതിയുടെ പരാതി. അടിവാരം സ്വദേശി ഷിജാസിനെതിരെ താമരശേരി പൊലീസ് കേസെടുത്തു.2022 മുതല്‍ ഷിജാസും ഈ യുവതിയും...

‘ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണം’ ; ഫേസ്ബുക്ക് പോസ്റ്റുമായി ആശിര്‍വാദ് സിനിമാസ്

ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി ആശിര്‍വാദ് സിനിമാസ്. ലോകത്തെല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്ന് വ്യക്തമാക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. എംബുരാന്‍ സിനിമാ...

‘ വഖഫ് ബില്‍ മുസ്ലിമുകളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധം’ ; രാഹുല്‍ ഗാന്ധി

മുസ്ലിങ്ങളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധമാണ് വഖഫ് ബില്ലെന്ന് രാഹുല്‍ ഗാന്ധി. ആര്‍എസ്എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് ഭരണഘടനക്കെതിരെ ആക്രമണം...

‘വഖഫ് ബില്ല് മുസ്ലീം വിരുദ്ധമല്ല; ബില്‍ പാസാക്കുന്നതോടെ മുനമ്പത്തെ ജനങ്ങളുടെ പ്രയാസത്തിന് അവസാനമാകും’ ; കിരണ്‍ റിജ്ജു

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു. ചര്‍ച്ചയുടെ ഭാഗമായ ഭരണപ്രതിപക്ഷ അംഗങ്ങളെ നന്ദി...