മണ്ഡല പൂജ ഡിസംബർ 26ന് ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടയിൽ

ഈ വർഷത്തെ ശബരിമല ക്ഷേത്രത്തിലെ മണ്ഡല പൂജ ഡിസംബർ 26ന് ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും ബോർഡംഗം എ അജികുമാറും അറിയിച്ചു. ഡിസംബർ 22നു രാവിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര നാളെ ഉച്ചക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും. പമ്പയിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കും. വൈകിട്ട് ആറു മണിക്കു സന്നിധാനത്ത് എത്തിച്ചേരുന്ന തങ്ക അങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽവെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ളവർ ചേർന്നു സ്വീകരിക്കും. തുടർന്നു തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. ഡിസംബർ 26ന് നെയ്യഭിഷേകം ഉൾപ്പെടയുള്ള ചടങ്ങുകൾ ഉണ്ടാകും. അന്നു വൈകിട്ടു രാത്രി പതിനൊന്നു മണിക്കു ഹരിവരാസനം പാടി നട അടക്കുന്നതോടെ മണ്ഡലപൂജയുമായി ബന്ധപ്പെട്ട ചടങ്ങുകൾ അവസാനിക്കും. ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്കു മകരവിളക്കു മഹോത്സവത്തിനായി നട വീണ്ടും തുറക്കും. 2025 ജനുവരി 14 നാണ് മകരവിളക്ക്. മണ്ഡലപൂജയുമായി ബന്ധപ്പെട്ടു തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ട്. ഡിസംബർ 25ന് 50000, ഡിസംബർ 26ന് 60000 എന്നിങ്ങനെയാണു വെർച്ചൽക്യൂവഴി പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം. രണ്ടുദിവസങ്ങളിലും സ്‌പോട്ട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്താൻ ഹൈക്കോടതി നിർദേശമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. മകരവിളക്കു മഹോത്സവുമായി ബന്ധപ്പെട്ട് ജനുവരി 13ന് 50000 ഭക്തരെയും ജനുവരി 14ന് 40000 ഭക്തരെയും വെർച്വൽക്യൂ വഴി അനുവദിക്കും.ഇന്നലെവരെ 30,87,049 പേരാണ് ദർശനത്തിന് എത്തിയത്. കഴിഞ്ഞവർഷം ഇതേസമയം 26,41,141 പേർ എത്തിയെന്നും 4,45,908 ഭക്തർ ഇത്തവണ കൂടുതലായി എത്തിയെന്നും പ്രസിഡന്റ് അറിയിച്ചു.തീർഥാടനം 38 ദിവസം പിന്നിടുമ്പോൾ യാതൊരു അലോസരവുമില്ലാതെ പൂർണസംതൃപ്തിയോടെയാണ് അയ്യപ്പന്മാർ മലയിറങ്ങുന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കൂട്ടായ ഉദ്യമത്തിന്റെ ഫലമായി സാധ്യമായതാണ് നേട്ടം. വെർച്വൽ ക്യൂ നിർബന്ധമാക്കിയയോടെ തിരക്കു നിയന്ത്രിക്കാനായി. കഴിഞ്ഞ വർഷം വെള്ളി, ശനി, ഞായർ തുടങ്ങിയ ദിവസങ്ങളിലുണ്ടായ ക്രമാതീതമായ തിരക്ക് ഒഴിവാക്കാനായി. മല കയറിയ എല്ലാവർക്കും ദർശനത്തിനുള്ള സൗകര്യം ഉറപ്പാക്കി. ആൾക്കൂട്ടനിയന്ത്രണം പോലീസ് മികച്ച രീതിയിലാണ് കൈകാര്യം ചെയ്തത്. എല്ലാം കൊണ്ടും നല്ലതായ മണ്ഡലകാലമാണ് പൂർത്തിയാകുന്നത്.

Leave a Reply

spot_img

Related articles

പവർഫുൾ പഞ്ചാബ്, ചാഹലിന് 4 വിക്കറ്റ്; കൊല്‍ക്കത്തയെ 16 റൺസിന് തോൽപ്പിച്ചു

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന് ത്രസിപ്പിക്കുന്ന ജയം. കൊൽക്കത്തയെ 16 റൺസിന് തോൽപ്പിച്ചു. 112 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കൊല്‍ക്കത്ത 15.1 ഓവറില്‍ 95 റൺസിന്...

‘ഗൂഢാലോചന നടന്നു, ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.എം എബ്രഹാം

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിൽ സിബിഐ അന്വേഷണ ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കിഫ്ബി സിഇഒ കെ എം എബ്രഹാം. തനിക്കെതിരെ...

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു.

മുസ്ലീങ്ങൾക്കെതിരായ നീക്കമെന്ന് ചിലർ പ്രചരിപ്പിക്കുന്നുവെന്നും വർഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സർക്കാർ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം നടഷ്ടപ്പെട്ട...

ജോലിയിൽ അവധി ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ

ഹോട്ടലുമയുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വക്കം പുത്തൻവിളയിൽ അമ്പാടിയിൽ ഷാജിക്കാണ് കുത്തേറ്റത്. ഷാജിയെ കുത്തിപ്പരിക്കേൽപ്പിച്ച...