മാവോവാദി നേതാവും സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറിയുമായ ബസവ രാജു എന്ന നമ്പാല കേശവ റാവുവിനെ വധിച്ചു. ഏറ്റുമുട്ടലിൽ മാവോവാദി ഉന്നത നേതാവടക്കം 27 പേർ രണ്ട് ദിവസത്തിനുള്ളിൽ കൊലപ്പെട്ടുവെന്ന് സുരക്ഷ സേനയായ റായ്പൂർ ജില്ല റിസർവ് ഗാർഡ് പോലീസ് വ്യക്തമാക്കി.റിസർവ് ഗാർഡിലെ ഒരു ഉദ്യോഗസ്ഥനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി രണ്ട് കോടി രൂപ തലക്ക് വിലയിട്ടിരുന്ന ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായി കേശവറാവുവിന് 70 വയസായിരുന്നു. എഞ്ചിനീയറിങ് ബിരുദധാരിയായ കേശവറാവുവിനെ 2018 ലാണ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്.