‘മാര്‍ക്കോ’ സിനിമ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു

ഉണ്ണി മുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’ സിനിമ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു.സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സി.ബി.എഫ്‌.സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സി.ബി.എഫ്‌.സി നിരസിച്ചു. റീജിയണല്‍ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രല്‍ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കില്‍ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയില്‍ ഉണ്ടെന്നായിരുന്നു വിലയിരുത്തല്‍.

കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി വേണമെങ്കില്‍ നിർമ്മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാം. ‘എ’ സര്‍ട്ടിഫിക്കറ്റുമായി പ്രദര്‍ശനാനുമതി നല്‍കിയതിനാലാണ് തീരുമാനമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സി.ബി.എഫ്‌.സി) പ്രാദേശിക ഓഫിസറായ നദീം തുഫൈല്‍ പറഞ്ഞു. മാര്‍ക്കോക്ക് തീയറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

വയലൻസ് രംഗങ്ങളുടെ പേരില്‍ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് സി.ബി.എഫ്‌.സി ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയിലെ രംഗങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റിയുള്ള സെന്‍സറിങ് ഇപ്പോള്‍ നിലവിലില്ലെന്നും ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച്‌ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് നിലവിലെ രീതിയെന്നും നദീം തുഫൈല്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വീപ്പർമാരെ ആവശ്യമുണ്ട്

കെ എസ് ഇ ബി മൂലമറ്റം ജനറേഷൻ ചീഫ് എഞ്ചിനീയറുടെ ഓഫീസ് നിത്യവും അടിച്ച് വാരി വൃത്തിയാക്കുന്നതിന് സ്വീപ്പർമാരെ നിയോഗിക്കുന്നതിന് മുദ്ര വച്ച ടെണ്ടർ...

ഡോക്ടർ നിയമനം

കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതന കരാർ അടിസ്ഥാനത്തിൽ ഡോക്ടറിനെ നിയമിക്കുന്നു. മാർച്ച് 13ന് പകൽ രണ്ടുമണിക്ക് കുടുംബാരോഗ്യ കേന്ദ്രം കുമളിയിൽ വച്ച് വാക്...

ആത്മഹത്യ ചെയ്ത ആരോഗ്യ വകുപ്പ് ജീവനക്കാരിയുടെ ആരോപണം ശരി വെച്ച് ഓഡിറ്റ് റിപ്പോർട്ട്

കണ്ണൂർ കൊടുവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജില്ലാതല കണക്ക് പരിശോധന വിഭാഗം നടത്തിയ ഓഡിറ്റിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ...

തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം

റയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റി തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം.തൃശൂർ റയിൽവെ സ്റ്റേഷന് സമീപത്താണ് റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റി വച്ചത്....