കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ മറൈന്‍ ഫിറ്റര്‍ കോഴ്‌സ്

കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ചേര്‍ന്നൊരുക്കുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്‌സിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ എന്നീ കോഴ്‌സുകള്‍ 2020 ലോ അതിന് ശേഷമോ പാസ്സായവര്‍ക്കാണ് അവസരം. 6 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിലെ ആദ്യ രണ്ടു മാസം അടൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജിലും തുടര്‍ന്നുള്ള 4 മാസം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ക്യാമ്പസിലുമാണ് പരിശീലനം. തുടര്‍ന്ന് 6 മാസം ഓണ്‍ ജോബ് ട്രെയിനിംങ്ങും ഉണ്ടയിരിക്കുന്നതാണ്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ പരിശീലന/ ഓണ്‍ ജോബ് ട്രെയിനിംഗ് സമയത്ത് നിശ്ചിത സ്‌റ്റൈഫൻ്റും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. 14514 രൂപയാണ് ഫീസ്. ക്രിസ്ത്യന്‍, മുസ്ലിം, ജൈന, പാഴ്‌സി എന്നീ മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ആദ്യം അപേക്ഷിക്കുന്ന 10 കുട്ടികള്‍ക്ക് 100 ശതമാനം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പോട് കൂടി സൗജന്യമായി പഠിക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 25. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.asapkerala.gov.in എന്ന വെബ്സൈറ്റിലോ 7736925907, 9495999688 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം

Leave a Reply

spot_img

Related articles

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...

ഡെപ്യൂട്ടേഷൻ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ...

അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഏപ്രിൽ 9ന് അഭിമുഖം നടത്തും. എം ബി...

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു മുളവുകാട് പഞ്ചായത്താണ് ഗായകന് 25,000 രൂപ...