കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു

കാനഡയുടെ പ്രധാനമന്ത്രിയായി മാർക് കാർണി അധികാരമേറ്റു. അമേരിക്കയുമായി തർക്കങ്ങൾ മുറുകുമ്പോഴാണ് മാർക് കാർണി തലപ്പത്ത് എത്തുന്നത്. ഒക്ടോബർ 20 ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് കാലാവധി. ഇന്ത്യൻ വംശജരായ കമൽ ഖേരയും ,അനിത ആനന്ദും മന്ത്രിസഭയിൽ ഉണ്ട്. നീണ്ട ഒൻപത് വർഷത്തെ ഭരണം അവസാനിപ്പിക്കുന്നതായി ജനുവരിയിലാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചത്.രാഷ്ട്രീയത്തിൽ തുടക്കക്കാരനായ കാർണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും, ബാങ്ക് ഓഫ് കാനഡയുടേയും മുൻ ഗവർണർ ആയിരുന്നു. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരാൾ കാനഡയുടെ പ്രധാനമന്ത്രിയാകുന്നത് ഇതാദ്യമായാണ്. ലിബറൽ പാർട്ടി തെരഞ്ഞെടുപ്പിൽ മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലൻഡിനെ കാർണി പരാജയപ്പെടുത്തിയിരുന്നു.നിലവിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിടാൻ ഏറ്റവും യോഗ്യനായ രാഷ്ട്രീയക്കാരനെന്നാണ് വിവിധ സർവേകളിൽ കാർണിയെ കാനഡക്കാർ വിശേഷിപ്പിക്കുന്നത്. കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായിട്ടാണ് മാർക് കാർണി എത്തുന്നത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....