സംസ്ഥാനത്തെ 221 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ ഒരുമിച്ച് സ്ഥലംമാറ്റി. എല്ലാവരോടും അടുത്ത 48 മണിക്കൂറിനുള്ളില്‍ പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ വകുപ്പില്‍ ജനറല്‍ ട്രാന്‍സ്ഫര്‍ വരുന്നതിന് മുമ്പ് ചട്ടവിരുദ്ധമായാണ് എഎംവിമാരെ ഇപ്പോള്‍ സ്ഥലംമാറ്റിയതെന്നാണ് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ആരോപിക്കുന്നത്.