അളവ് തിട്ടപ്പെടുത്തണം: ദ്വാരപാലക കട്ടളപ്പാളികളിൽ വീണ്ടും പരിശോധന

ശബരിമല സന്നിധാനത്തെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായതായി വി എസ് എസ് സി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതോടെ ദ്വാരപാലക, കട്ടളപ്പാളികളിൽ വീണ്ടും പരിശോധന നടത്തും.സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താനാണ് പരിശോധന.ദ്വാരപാലക പാളിയിൽ 394.6 ഗ്രാം സ്വർണ്ണവും, കട്ടിള പാളികളിൽ 409 ഗ്രാം സ്വർണ്ണവും പൂശി എന്നാണ് പോറ്റിയുടെ മൊഴി. അതേസമയം എത്ര സ്വർണ്ണം പാളികളിൽ ഉണ്ട് എന്നതിൽ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ഇല്ല.സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധന വേണമെന്നാണ് എസ്ഐടി പറയുന്നത്.സന്നിധാനത്തെ പാളികളിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിക്കും. വിഎസ്എസ്സിയിൽ പരിശോധിക്കാനാണ് നീക്കം. ഇതിനായി ഹൈക്കോടതിയുടെ അനുമതി വാങ്ങിയാകും നടപടി.സാമ്പിൾ ശേഖരിക്കാൻ വീണ്ടും അനുജ്ഞയും വാങ്ങേണ്ടിവരും. ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വർണം കട്ടെങ്കിലും പാളികൾ ആകെ മാറ്റിയിട്ടില്ലെന്നാണ് വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴി.ശബരിമല കട്ടിളപാളികൾ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണ് കവർന്നതെന്ന് ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചു എന്നാണ് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി.ഇപ്പോഴുള്ളത് ഒറിജിനൽ ചെമ്പ് പാളികൾ തന്നെയാണ്. പാളികളിൽ ഉണ്ടായത് രാസഘടനാ മാറ്റമെന്ന മൊഴിയുടെ വിശദാംശങ്ങൾ എസ്ഐടി ഹൈക്കോടതിയെ അറിയിക്കും.

Leave a Reply

spot_img

Related articles

വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ 38-ാം നമ്പര്‍ കല്ലറയുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹതകള്‍ നീങ്ങി

വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ 38-ാം നമ്പര്‍ കല്ലറയുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹതകള്‍ നീങ്ങി.റവന്യൂ, പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കല്ലറയ്ക്കുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിഘടന നിശ്ച‌യിച്ച തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ സമരം അക്രമാസക്‌തമായി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിഘടന നിശ്ച‌യിച്ച യുഡിഎഫ് സർക്കാരിൻ്റെ തീരുമാനത്തിനെതിരെ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ നടത്തിയ സമരം അക്രമാസക്‌തമായി.കൊച്ചിയിൽ കണയന്നൂർ താലൂക്ക് ഓഫിസിലേക്കാണ് മാർച്ച് നടന്നത്....

‘അപകടാനന്തര അന്വേഷണസംഘം’ രൂപീകരിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്

സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ വാഹനാപകടങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക ‘അപകടാനന്തര അന്വേഷണസംഘം' രൂപീകരിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്.ഗതാഗത മന്ത്രി സി.പി ജോണിന്റെ നിർദേശപ്രകാരമാണ്...

തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവേക്രോസിലുള്ള ഗതാഗതകുരുക്ക്; മേൽപ്പാലം നിർമ്മിക്കാനുള്ള അനുമതി ലഭിച്ചു

തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവേക്രോസിലുള്ള ഗതാഗതകുരുക്ക് പരിഹരിക്കാൻ മേൽപ്പാലം നിർമ്മിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ.സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചതാണീ വിവരം.കമ്മീഷൻ...