മേയ് 15 മുതൽ ഇറച്ചി വില കൂടും

കന്നുകാലികൾക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ ഇറച്ചി വില വർദ്ധിപ്പിക്കാൻ വ്യാപാരികൾ.

ഓൾ കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മേയ് 15 മുതൽ വില വർദ്ധനവ് നടപ്പാക്കാനാണ് തീരുമാനം.

കോഴിക്കോട് കാലിക്കറ്റ് ടവറിൽ ചേർന്ന അസോസിയേഷന്റെ അടിയന്തര ജില്ലാ ജനറൽബോഡി യോഗം സംസ്ഥാന രക്ഷാധികാരി കുഞ്ഞായിൻ കോയ ഉദ്ഘാടനം ചെയ്തു. കന്നുകാലികൾക്കുണ്ടാകുന്ന അനിയന്ത്രിത വില വർദ്ധനവും അറവ് ഉത്പ്പന്നങ്ങളായ എല്ല്. തുകൽ, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് ഇറച്ചി വില വർദ്ധിപ്പിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി. മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. എ.കെ.എം.എം.എ സംസ്ഥാന പ്രസിഡന്റ് ടി.കെ.സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. എ. അബ്ദുൾ ഗഫൂർ സ്വാഗതവും അഷ്റഫ് കടലുണ്ടി നന്ദിയും പറഞ്ഞു

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...