മന്നത്ത് പത്മനാഭന് ഡല്‍ഹിയില്‍ നിർമിക്കുന്ന സ്മാരകത്തിന് ബംഗാള്‍ ഗവർണർ സി.വി. ആനന്ദബോസ് 25ന് തറക്കല്ലിടും.ഡല്‍ഹി എൻഎസ്‌എസിന്റ നേതൃത്വത്തിലാണ് സ്മാരകം നിർമിക്കുന്നത്.ആറ് മാസംകൊണ്ട് നിർമാണം പൂർത്തിയാകുമെന്ന് ഡല്‍ഹി എൻഎസ്‌എസ് വ്യക്തമാക്കി. ദേശീയ നേതാക്കള്‍ക്കുള്‍പ്പെടെ ഡല്‍ഹിയിലെ സ്മാരകത്തില്‍ ആദരവ് അർപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കും.നേരത്തെ പെരുന്നയില്‍ മന്നത്ത് പത്മനാഭന്റെ സ്മാരകത്തില്‍ പുഷ്പാർച്ചന നിഷേധിച്ച ആനന്ദ ബോസ് ഡല്‍ഹിയില്‍ സ്മാരകം നിർമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

