കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു മുളവുകാട് പഞ്ചായത്താണ് ഗായകന് 25,000 രൂപ ചുമത്തിയത്. നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ദിവസം എം.ജി. ശ്രീകുമാർ പിഴ ഒടുക്കി.

കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടില്‍നിന്ന് മാലിന്യപ്പൊതി വീഴുന്നത് ഒരു വിനോദ സഞ്ചാരി മൊബൈല്‍ ഫോണില്‍ പകർത്തി മന്ത്രി എം.ബി. രാജേഷിനെ ടാഗ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച്‌ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു. ശ്രീകുമാറിന്‍റെ വീട്ടില്‍ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്നു വീഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...