എംജി സർവകലാശാലാ കലോത്സവം ‘ദസ്‌തക്-അൺടിൽ ലാസ്റ്റ‌് ബ്രെത്ത്’ ഇന്നു മുതൽ തൊടുപുഴ അൽ അസ്ഹർ ക്യാംപസിൽ അരങ്ങേറും. ഇന്നു രാത്രി 7നു സാഹിത്യകാരൻ പി.വി.ഷാജികുമാർ
കലോത്സവം ഉദ്ഘാടനം ചെയ്യും. 9 വേദികളിലായി 88 ഇനങ്ങളിലാണു മത്സരം. 278 കോളജുകളിൽ നിന്നായി 6396 പേർ കലോത്സവത്തിൽ മത്സരിക്കും. തിരുവാതിര, കേരളനടനം, കഥകളി, ഭരതനാട്യം എന്നിവയാണ് ഇന്നത്തെ മത്സരങ്ങൾ. ഉദ്ഘാടന ശേഷമാണ് മത്സരങ്ങൾ തുടങ്ങുക.
