കുവൈത്ത് തീപിടിത്തം: വിദേശകാര്യ സഹമന്ത്രി കുവൈത്തിൽ എത്തി

വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തില്‍ എത്തി ചേർന്നു. ഇനിയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഏകോപിപ്പിക്കും.

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി വേഗത്തിലാക്കുകയാണ് ഇന്ത്യ.

തിരിച്ചറിയുന്നവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനാണ് നീക്കം. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുവാനാണ് ശ്രമിക്കുന്നത്.

ആവശ്യമെങ്കില്‍ പ്രത്യേക വിമാനം അയയ്ക്കും. വിദേശകാര്യ മന്ത്രാലയം വളരെ സൂക്ഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

അപകടത്തില്‍ പെട്ടതില്‍ തിരിച്ചറിഞ്ഞവരുടെ പേര് വിവരങ്ങള്‍ ഉടന്‍ എംബസി കേന്ദ്ര സര്‍ക്കാരിന് കൈമാറും.

തീപിടിത്തത്തില്‍ മരിച്ച 24 മലയാളികളിൽ 12 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫന്‍ എബ്രഹാം സാബു കമ്പനിയിലെ എഞ്ചിനീയറാണ്.

പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായര്‍, ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപ്, കീഴ് വായ്പൂർ സിബിൻ, പായിപാട്ട് സ്വദേശി ഷിബു, വാഴമുട്ടം സ്വദേശി പി വി മുരളീധരന്‍, കൊല്ലം ഓയൂര്‍ സ്വദേശി ഷെമീര്‍, കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത്, തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി, കൊല്ലം വെള്ളിച്ചിക്കാല സ്വദേശി ലൂക്കോസ്, പുനലൂര്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ സ്വദേശി സാജു വര്‍ഗീസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

Leave a Reply

spot_img

Related articles

ഇൻഡോനേഷ്യയിൽ ഭൂചലനം

ഇൻഡോനേഷ്യയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ഭൂചലനം റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി.ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്.നിരവധി തുടർ...

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി .മൂവായിരത്തിലേറെ പേരെ കാണാതായി.റിക്ടർ സ്കെയിയില്‍ 7.4 രേഖപ്പെടുത്തിയ ഭൂകന്പം തിങ്കളാഴ്ച രാവിലെ പടിഞ്ഞാറൻ കൊളംബിയയിലാണ്...

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനം : 111 മരണം

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 111 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദുരന്ത നിവാരണ പ്രവർത്തനങ്ങളും...

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...