പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ചെയ്ത് വിതരണം ചെയ്യുന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി

പത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണ ഉദ്ഘാടനവും ചൊവ്വാഴ്ച നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേീബറില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഏപ്രില്‍ രണ്ടാംവാരം നടക്കും.പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞവര്‍ഷം പരിഷ്‌കരിച്ച 1, 3, 5,7, 9 ക്ലാസുകളിലെ 205 ടൈറ്റിലുകളിലായി 1.8 കോടി പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തീകരിച്ച് ഇതിനകം തന്നെ വിദ്യാലയങ്ങളില്‍ എത്തിക്കഴിഞ്ഞു. ഈ വര്‍ഷം പരിഷ്‌കരിച്ച 2, 4, 6,8 ക്ലാസുകളിലെ 238 ടൈറ്റിലുകളിലായി രണ്ടുകോടി പാഠപുസ്തകങ്ങളുടെ അച്ചടിയും പുരോഗമിക്കുന്നു. സ്‌കൂള്‍ മധ്യവേനല്‍ അവധിക്ക് അടക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിച്ച് പുതു ചരിത്രം സൃഷ്ടിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സിനിമ നിർമ്മാതാവ് ജിനു വി. നാദിന് ഗോൾഡൻ വിസ

കുഞ്ചാക്കോ ബോബനും നയൻ താരയും പ്രധാന വേഷം ചെയ്ത നിഴൽ എന്ന സിനിമ യുടെ നിർമ്മാതാവും വൺ, കാവൽ, ഹെർ എന്നീ സിനിമ...

മലബാറിൻ്റെ ജീവിതത്തുടിപ്പുകളുമായി ഒരു വടക്കൻ സന്ദേശം

മലബാർ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ ആ നാടിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച പറയുന്ന ചിത്രമാണ് ഒരു വടക്കൻ സന്ദേശംസാരഥി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ |അജയൻ ചോയങ്കോട് സംവിധാനം ചെയ്യുന്നു.സത്യചന്ദ്രൻ...

രഘുറാം കേശവ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ചേരൻ ആദ്യമായി മലയാളത്തിൽ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

തമിഴിലെ പ്രതിഭാധനനായ സംവിധായകനും നടന്നുമാണ് ചേരൻ'.അദ്ദേഹം സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രം മലയാളത്തിലും ഏറെ വിജയം നേടിയതാണ്.മലയാളവുമായി ഏറെ ബന്ധങ്ങൾ ചേരനുണ്ട്.മലയാളി നായികമാർ...

നരി വേട്ടക്കു പുതിയ മുഖം

ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നുടൊവിനോ തോമസ്സിനു...