നിയമസഭയിൽ മന്ത്രിമാരും ചില ഭരണപക്ഷ എംഎൽഎമാരും സഭ്യമല്ലാത്ത പരാമർശങ്ങൾ നടത്തി; വി.ഡി. സതീശൻ

നിയമസഭയിൽ മന്ത്രിമാരും ചില ഭരണപക്ഷ എംഎൽഎമാരും സഭ്യമല്ലാത്ത പരാമർശങ്ങൾ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതിഷേധമുയർത്തിയതിന് പിന്നാലെ സഭ വിട്ടിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഈ പരാമർശങ്ങളെല്ലാം സ്പ‌ീക്കർ കേട്ടുകൊണ്ടിരുന്നെന്നും അതിന് കുടപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു. വാച്ച് ആൻഡ് വാർഡിനെ നിർത്തിക്കൊണ്ടാണ് സഭ നടത്തിക്കൊണ്ടുപോകാൻ സ്പീക്കർ ശ്രമിച്ചത്.എം വിൻസെന്റ് എംഎൽഎയെ വാച്ച് ആൻഡ് വാർഡ് തടഞ്ഞുവെച്ചു. അദ്ദേഹത്തിന് ശ്വാസതടസ്സമുണ്ടായി. സനീഷ് കുമാറിന് മുറിവേറ്റു.കേട്ടാലറയ്ക്കന്ന വാക്കുകളാണു സഭയിൽ പറഞ്ഞത്. പി.പി. ചിത്തരഞ്ജൻ എംഎൽഎ ഭിന്നശേഷിക്കാരെ അപമാനിച്ചു കൊണ്ടാണ് സംസാരിച്ചത്. രണ്ടുകൈയും ഇല്ലാത്ത ആളുകൾ വേണ്ടാത്തിടത്ത് ഉറുമ്പ് കയറിയാൽ എന്തുംചെയ്യുമെന്നാണ് എംഎൽഎ പറഞ്ഞത്. അദ്ദേഹം വളരെ നിലവാരം കുറഞ്ഞ പരാമർശം നടത്തി.കെഎസ്ആർടിസിയിലെ ഐഎൻടിയുസി പ്രസിഡൻ്റ് കൂടിയായ എം വിൻസെന്റ്റിനെക്കുറിച്ച് വളരെ തെറ്റായ പരാമർശം മന്ത്രി ഗണേഷ് കുമാർ നടത്തി. ഇതെല്ലാം സ്‌പീക്കർ കേട്ടുകൊണ്ടിരുന്നു. സ്പീക്കർ ഇതിനെല്ലാം കൂടപിടിചുകൊടുത്തു എന്ന് സതീശൻ കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....