കായംകുളത്ത് മോഷണം ആരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

ആലപ്പുഴ കായംകുളത്ത് മോഷണം ആരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. കന്യാകുമാരി കാരക്കാണം സ്വദേശി ഷിബു(49)വാണ് മരിച്ചത്. കുഞ്ഞിന്റെ സ്വർണാഭരണം കാണാതായതിനെ തുടർന്ന് കുട്ടിയുടെ വീട്ടുകാരും അയൽവാസികളും ഉൾപ്പെടെ ഏഴ് പേർ ചേർന്ന് ഇയാളെ മർദിക്കുകയായിരുന്നു.2 വയസ്സുള്ള കുട്ടിയുടെ കൈയിലുണ്ടായിരുന്ന സ്വർണ്ണ ചെയിൻ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. നെഞ്ചിൽ ഇടിച്ചും മുഖത്ത് അടിച്ചും പുറത്ത് ചവിട്ടിയും ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. സ്ത്രീകളടക്കമുള്ളവരാണ് കേസിലെ പ്രതികൾ. രതീഷ് എന്നയാളാണ് കേസിലെ ഒന്നാം പ്രതി. ശ്രീശാന്ത്, കനി, വിഷ്ണു, ചിഞ്ചു, കണ്ടാലറിയാത്ത ഒരാൾ എന്നിങ്ങനെയാണ് കേസിലെ പ്രതികൾ, നാലാം പ്രതിയായ വിഷ്‌ണുവിന്റെ മകളുടെ ചെയിൻ മോഷണം പോയെന്നായിരുന്നു ആരോപണം.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...