മന്ത്രിമാര്‍ നാളെ തിരുവനന്തപുരത്ത് തന്നെയുണ്ടാകണം; നിര്‍ദേശവുമായി സിപിഐ സംസ്ഥാന നേതൃത്വം

മന്ത്രിസഭ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാതെ സിപിഐ.മന്ത്രിമാര്‍ നാളെ തിരുവനന്തപുരത്ത് ഉണ്ടാവണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിസഭ യോഗം കഴിയുന്നത് വരെ സെക്രട്ടറിയേറ്റിലേക്ക് നാല് മന്ത്രിമാരും പോകില്ല.നാളെ രാവിലെ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് അറിയിപ്പ് സിപിഐ നേതൃത്വത്തിന് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.

പിഎം ശ്രീ പദ്ധിയിലെ ധാരണാപത്രം റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിന് പിന്നാലെയാണ് മന്ത്രിസഭ യോഗത്തില്‍ നിന്നം വിട്ടുനില്‍ക്കാനുള്ള തീരുമാനം സിപിഐ കൈക്കൊണ്ടിരിക്കുന്നത്.ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസത്തെ എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടായ തീരുമാനം തന്നെയാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും ഉണ്ടായത്.നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍ അനില്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ വിട്ടുനില്‍ക്കും. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മടങ്ങുകയായിരുന്നു.ബുധനാഴ്ച്ച രാവിലെ പത്തരയ്ക്ക് നടത്താനിരുന്ന മന്ത്രിസഭ യോഗം വൈകീട്ട് 3.30ലേക്ക് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി സമവായത്തിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് സമയമാറ്റം എന്നാണ് സൂചനകള്‍.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...