എം.കെ. സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചു

എം.കെ. സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചു.പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനിരിക്കെയാണ് രാജി.മുസ്ലിംലീഗില്‍ നിന്ന് സിപിഎമ്മിലേക്കെത്തിയ കെ.എസ്. ഹംസ വഖഫ് ബോർഡിന്റെ പുതിയ ചെയർമാനാകും.മണ്ഡലം കമ്മിറ്റിയില്‍ ഉയർന്ന കടുത്ത എതിർപ്പ് അവഗണിച്ചാണ് സിപിഎം സംസ്ഥാന നേതൃത്വം സക്കീറിനെ പൊന്നാനിയില്‍ മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർഥിനിർണയം റിപ്പോർട്ട് ചെയ്യാനായി ചേർന്ന നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിലായിരുന്നു സക്കീറിനെതിരെ വിമർശനമുണ്ടായത്.പല ഘടകങ്ങള്‍ പരിഗണിച്ചാണ് സക്കീറിനെ സ്ഥാനാർഥിയായി പരിഗണിച്ചതെന്നും ഇനി പുനരാലോചന ഇല്ലെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

Leave a Reply

spot_img

Related articles

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...

മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു.മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന്...

ശബരിമല സ്വർണക്കൊള്ള; 2019-ലെ വീഴ്ചകൾ മറയ്ക്കാൻ സ്വർണപ്പാളി കൈമാറി, നിർണായക കണ്ടെത്തലുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഇടതുപക്ഷ ഭരണസമിതിയെക്കൂടി പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നിർണായക റിപ്പോർട്ട്.2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന...