ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലെ മൊബൈൽ ഫോൺ കട കത്തി നശിച്ചു

ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലെ മൊബൈൽ ഫോൺ കട കത്തി നശിച്ചു. സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിറ്റി ഫോൺസിനാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെയാണ് തീ പിടുത്തം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. പ്രദേശ വാസികളാണ് തീ ഉയർന്നത് കണ്ടത്. തുടർന്ന് ഇവർ അഗ്നിരക്ഷാസേനയെയും ഏറ്റുമാനൂർ പൊലീസിനെയും വിവരം അറിയിച്ചു. അഗ്നിരക്ഷാസേനാ സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.ഏറ്റുമാനൂർ ടൗണിൽ മൊബൈൽ ഷോപ്പ് തീപ്പിടിച്ചതിനെ തുടർന്ന് ഏഷ്യാനെറ്റ് ഫൈബർ കേബിൾ കത്തിയതിനാൽ ഏറ്റുമാനൂർ ടൗൺ അമ്മൻകോവിൽ റോഡ്, പേരൂർ റോഡ് വിമല ജംഗ്ഷൻ, നീണ്ടൂർറോഡ്, അതിരമ്പുഴ റോഡ്, തവളകുഴി, പാലാ റോഡ് പുന്നതുറാ അയർകുന്നം റോഡ് ഭാഗങ്ങളിൽ ഏഷ്യാനെറ്റ് ഇന്റർനെറ്റ് കേബിൾ ടിവി പ്രവർത്തനം തടസ്സപ്പെടുന്നത് ആണ്.

Leave a Reply

spot_img

Related articles

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...

ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നു സിജെപി വക്താവ് അശുതോഷ് റാങ്ക

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി .വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനെ തുടർന്ന്...

കുറുവാ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി

ആലപ്പുഴ മണ്ണഞ്ചേരിയിലെ കുറുവ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി.കേസിലെ രണ്ടാംപ്രതി കട്ടുപൂച്ചനെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.മോഷണക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടാണ്...